പാലക്കാട്: അട്ടപ്പാടി ഊരുകളില്‍ ഹോമിയോ മരുന്ന് വിതരണം ചെയ്ത് ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്ന പരാതിയില്‍ ഡിഎംഒയോട് റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് വിതരണം നടത്താന്‍ പാടുള്ളൂ എന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടണ്ടെന്നും മന്ത്രി വിശദീകരിച്ചു.
കൊവിഡ് പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് വിതരണം ചെയ്താണ് അട്ടപ്പാടിയിലെ ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ സന്നദ്ധ സംഘടന ശേഖരിക്കുന്നതെന്നാണ് പരാതി. ഹോമിയോ ഡിഎംഒയുടെ അനുമതിയുണ്ടെന്ന് ഹൈറേഞ്ച് റൂറല്‍ ഡവലപ്മെന്റ് സൊസൈറ്റി എന്ന സന്നദ്ധ സംഘടന വിശദീകരിച്ചു.
എന്നാല്‍ ആര്‍ക്കും മരുന്നു വിതരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ഹോമിയോ ഡിഎംഒയുടെ പ്രതികരണം. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ വഴി മാത്രമാണ് ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്യുന്നതെന്നും ഡിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സന്നദ്ധ സംഘടനയുടെ നീക്കം ദുരൂഹമെന്ന് ചൂണ്ടിക്കാട്ടി അട്ടപ്പാടിയിലെ ഒരു പൊതു പ്രവര്‍ത്തക പൊലീസിനും ആരോഗ്യ വകുപ്പിനും പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

