കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം തുറന്നു പറഞ്ഞത് എസ് എൻ ഡി പി യോഗം; ജെപി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തി തുഷാർ വെള്ളാപ്പള്ളി

ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച്ച നടത്തി തുഷാർ വെള്ളാപ്പള്ളി. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആദ്യം തുറന്നു പറഞ്ഞത് എസ് എൻ ഡി പി യോഗമാണെന്ന് അദ്ദേഹം പറഞ്ഞു. ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സത്യം പറയുന്നവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

ബിഡിജെഎസിന് ലഭിക്കേണ്ട ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളെ കുറിച്ചു ബിജെപി ദേശീയ അധ്യക്ഷനുമായി വിശദമായ ചർച്ച നടത്തി. സ്ഥാനങ്ങളിലേക്കുള്ള പട്ടിക ജെ പി നദ്ദയ്ക്ക് കൈമാറിയെന്നും തുഷാർ വെള്ളാപ്പള്ളി അറിയിച്ചു. അനുകൂല നടപടി ഉണ്ടാകുമെന്ന് ജെപി നദ്ദ ഉറപ്പു നൽകിയെന്നും സംസ്ഥാനത്ത് എൻഡിഎ യെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചു ചർച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.