കോവിഡ് പ്രതിസന്ധി; വാഹന നികുതി അടയ്‌ക്കേണ്ട തീയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോൺട്രാക്ട് കരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യത്തെ രണ്ട് ത്രൈമാസ ക്വാർട്ടറുകളിലെ വാഹന നികുതി അടയ്‌ക്കേണ്ട തീയതി ദീർഘിപ്പിച്ചു. സെപ്തംബർ 30 ആണ് വാഹന നികുതി അടയ്‌ക്കേണ്ട അവസാന തീയതി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് വൈറസ് മഹാമാരി മൂലം വാഹന ഉടമകൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി. നികുതി അടക്കേണ്ട തീയതി ഓഗസ്റ്റ് 31 ന് അവസാനിക്കവെയാണ് തീയതി നീട്ടി നൽകാൻ തീരുമാനിച്ചത്.