മാഡ്രിഡ്: ബാഴ്ലോണയില്‍ നിന്നുള്ള വിടവാങ്ങള്‍ ചടങ്ങിനിടെ പൊട്ടിക്കരഞ്ഞ ലയണല്‍ മെസി കണ്ണുനീര് തുടച്ച ടിഷ്യു പേപ്പര്‍ ലേലത്തിന്.
മെസിയെപ്പോലെ ഒരു ലോകോത്തക ഫുട്ബോളറെ ക്ലോണ്‍ ചെയ്തെടുക്കാന്‍ മെസിയുടെ ജനിതക അംശം അടങ്ങിയ ടിഷ്യു എന്ന പരസ്യ വാചകത്തോടെയാണു ടിഷ്യു പേപ്പര്‍ ലേലത്തിനു വെച്ചിരിക്കുന്നത്. എഴ് കോടി 44 ലക്ഷം രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്.
വിടവാങ്ങല്‍ ചടങ്ങിനിടെ കരഞ്ഞ മെസിക്ക് ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പര്‍ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്. ചടങ്ങിനിടെ നിലത്തു വീണ ഈ ടിഷ്യു പേപ്പര്‍ ലഭിച്ച ആരാധകനാണ് ലേലത്തിനു വച്ചിരിക്കുന്നത്. മെസിയുടെ കണ്ണീരു പതിഞ്ഞ ടിഷ്യു പേപ്പര്‍ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലേലത്തിനു വയ്ക്കുന്ന കാര്യം ഇദ്ദേഹം തന്നെയാണു പുറത്തുവിട്ടതും.

