വ്യോമയാന മേഖലയ്ക്ക് കരുത്തു പകർന്ന് കേന്ദ്രം; മധ്യപ്രദേശിൽ നിന്നും 44 പുതിയ വിമാനങ്ങൾ സർവീസുകൾക്ക് തുടക്കം കുറിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ നിന്നും 44 പുതിയ വിമാനങ്ങൾ സർവീസുകൾക്ക് തുടക്കം കുറിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 35 ദിവസത്തിനിടെയാണ് 44 പുതിയ വിമാന സർവീസുകൾ ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വ്യോമയാന മേഖല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മുൻപന്തിയിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം വിശദമാക്കി. തന്നിൽ വിശ്വാസം അർപ്പിച്ച പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

മധ്യപ്രദേശിൽ പുതുതായി ആരംഭിച്ച 44 പുതിയ വിമാനങ്ങളിൽ 8 എണ്ണം ഉഡാൻ പദ്ധതിയുടെ കീഴിൽ ചെറിയ വിമാനത്താവളങ്ങളിൽ നിന്നും മെട്രോ നഗരങ്ങളിലേക്കും മറ്റ് നഗരങ്ങളിലേക്കും സർവീസ് നടത്തുന്നതാണ്. ബുധനാഴ്ച ജബൽപുരിൽ നിന്നും മുംബൈ, പുണെ, സൂറത്ത്, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കാണ് വിമാനം സർവീസ് നടത്തുന്നത്. വെള്ളിയാഴ്ചയോടെ ജബൽപുരിൽ നിന്നും ഡൽഹിയിലേക്കും ഇൻഡോറിലേക്കും സർവീസ് ആരംഭിക്കുമെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേർത്തു.