സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നുമുതല്‍ അഞ്ചുദിവസം അവധി; ബിവറേജസ് ഓണത്തിനും ഗുരുജയന്തിക്കും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം, മുഹറം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്നുമുതല്‍ അഞ്ചുദിവസം അവധി. ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് അവധി.

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകളും തിരുവോണ ദിനമായ 21നും ശ്രീനാരയണ ഗുരുജയന്തി ദിനമായ 23നും തുറക്കില്ല.

മാത്രമല്ല, ഓണം പ്രമാണിച്ച് സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍, കോവിഡ് രോഗ നിര്‍ണയ നിരക്ക് കൂടിയ പ്രദേശങ്ങള്‍, കണ്ടൈന്‍മെന്റ് സോണ്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.