ഇന്ത്യയുടെ പ്രഥമ വനിതാ ചീഫ് ജസ്റ്റിസാവാന്‍ ബി വി നാഗരത്‌ന

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി വി നാഗരത്‌ന ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും. അടുത്ത ചീഫ് ജസ്റ്റിസാകുന്നതിനു വേണ്ടി സുപ്രീം കോടതി കൊളീജിയം നിര്‍ദേശിച്ചിട്ടുള്ള ഒന്‍പതു പേരുടെ ലിസ്റ്റില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ബി വി നാഗരത്‌നയുമുണ്ട്.

തിരഞ്ഞെടുക്കപ്പെട്ടാല്‍ 2027ല്‍ ആയിരിക്കും നാഗരത്‌ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുക. ജസ്റ്റിസുമാരായ ഹിമാ കൊഹി, ബെലാ ത്രിവേദി എന്നിവരാണ് ലിസ്റ്റിലുള്ള മറ്റ് വനിതാ ജഡ്ജിമാര്‍.

ഒരു വനിതാ ചീഫ് ജസ്റ്റിസ് ഇന്ത്യയില്‍ വേണമെന്നത് മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ തന്റെ വിരമിക്കല്‍ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. വനിതാ ജസ്ജിമാര്‍ക്കെതിരെ വിവേചനപരമായ ഒന്നും കോടതിയുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും മികച്ച ആള്‍ക്കാര്‍ വരാത്തതു കൊണ്ടു മാത്രമാണ് ഇതുവരെയായും ഇന്ത്യയില്‍ ഒരു വനിതാ ചീഫ് ജസ്റ്റിസ് ചുമതലയേറ്റെടുക്കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.