രാജ്യം അതിവേഗം ബഹുദൂരം മുന്നോട്ട്; 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി !

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 100 ലക്ഷം കോടിയുടെ ഗതി ശക്തി പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രഖ്യാപിച്ചു. പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അടിത്തറയിടുകയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ചെറുകിട കര്‍ഷകരുടെ കൂട്ടായ ശക്തി വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും, കര്‍ഷകര്‍ക്കായി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണമെന്നും, ‘ഛോട്ട കിസാന്‍ ബനേ ദേശ് കി ഷാന്‍’ (ചെറുകിട കര്‍ഷകര്‍ രാജ്യത്തിന്റെ അഭിമാനമായി മാറട്ടെ) എന്നതാണ് നമ്മുടെ മന്ത്രമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രാജ്യത്തെ 70ല്‍ അധികം റൂട്ടുകളില്‍ ‘കിസാന്‍ റെയില്‍’ സര്‍വ്വീസ് നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നമ്മുടെ ഗ്രാമങ്ങള്‍ അതിവേഗം വികസിക്കുന്നുണ്ടെന്നും, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റുവര്‍ക്ക് വഴി ഇന്റര്‍നെറ്റും ഗ്രാമങ്ങളെ സമ്പുഷ്ടമാക്കുന്നു, ഇതുവഴി ഡിജിറ്റല്‍ സംരംഭകര്‍ തയ്യാറെടുക്കുന്നുണ്ടെന്നും മോദി വ്യക്തമാക്കി.

രാജ്യം വികസനത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്, വരുംതലമുറ അടിസ്ഥാന സൗകര്യ വികസനം, ലോകോത്തര നിര്‍മാണങ്ങള്‍, പുതുതലമുറ ടെക്‌നോളജി എന്നിവയ്ക്കായി നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.