സംസ്ഥാന സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9-മണിക്കാണ് ബജറ്റ് അവതരണം.ബജറ്റില്‍ പുതുക്കിയ നികുതി നിര്‍ദ്ദേശങ്ങളും കൊവിഡ് നയത്തില്‍ അധിഷ്ഠിതമായ ചില പദ്ധതികളും പുതുതായി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന മെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച് മോട്ടോര്‍വാഹന നികുതി, കെട്ടിട നികുതി, മദ്യം, പെട്രോള്‍ നികുതി, കെട്ടിട, ഭൂനികുതികള്‍ എന്നിവയില്‍ വര്‍ദ്ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഭൂമിയുടെ ന്യായവിലയിലും 10 ശതമാനം വര്ദ്ധനയുണ്ടായേക്കാൻ സാധ്യത ഉണ്ട് .സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ക്കുള്ള ഫീസും വര്‍ദ്ധിപ്പിച്ചേക്കും. 10-മണിക്ക് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയെ തുടർന്ന് 11-ന് സര്‍ക്കാര്‍ കാര്യങ്ങളും അനൗദ്യോഗിക കാര്യങ്ങളും സംബന്ധിച്ച ചര്‍ച്ച നടക്കും . 14-ന് ധനവിനിയോഗ ബില്‍ പരിഗണിച്ച് സഭ അനിശ്ചിതകാലത്തേക്ക് പിരിയും.

