കോട്ടയം; പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ചെന്നിത്തലയെ മാറ്റിയ വിഷയത്തില്‍ ഇനി പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ചാണ്ടി. സോണിയ ഗാന്ധിക്ക് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ അങ്ങനെ എഴുതുമെന്ന് കരുതുന്നില്ല.എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇലക്ഷന് നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റിയെന്നും രാഷ്ട്രീയമായി യാതൊരു പ്രാധാന്യവും അതിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി..
ഘടകകക്ഷികളുടെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഷിബു ബേബി ജോണ്‍ മുന്നണിക്കെതിരേ ആക്ഷേപം ഉയര്‍ത്തിയത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എന്നും ഘടകകക്ഷികളെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോയിട്ടുള്ളത്. ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതെസമയം മുല്ലപ്പള്ളി രാമചന്ദ്രന് ഏത് സാഹചര്യത്തിലാണ് തനിക്കെതിരെ പ്രതികരിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു

