ഒഎന്‍വി പുരസ്‌കാരം സ്വീകരിക്കില്ലെന്ന് വൈരമുത്തു

vairamuthu

ചെന്നൈ: ഒഎന്‍വി പുരസ്‌കാരം ഇനി സ്വീകരിക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. മീറ്റു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ തന്നെയും ഒ.എന്‍.വിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും വൈരമുത്തു പറഞ്ഞു. മാത്രമല്ല, പുരസ്‌കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപയും ചേര്‍ത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു വ്യക്തമാക്കി.