കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടിത്തം; 7 നവജാത ശിശുക്കൾ മരണപ്പെട്ടു

ന്യൂഡൽഹി: കുട്ടികളുടെ ആശുപത്രിയിൽ വൻ തീപ്പിടുത്തം. ഡൽഹി വിവേക് വിഹാറിലെ സംഭവം. ഏഴ് നവജാത ശിശുക്കൾ മരണപ്പെട്ടുവെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ശനിയാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.

രാത്രി 11.32 ഓടെയായിരുന്നു ആശുപത്രിയിൽ തീപ്പിടിച്ചിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ഡൽഹി ഫയർ സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് 16 ഓളം ഫയർ എൻജിനുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

12-ഓളം നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്നും രക്ഷപ്പെടുത്തിയതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.