അയോദ്ധ്യാപ്രാണ പ്രതിഷ്ഠ: സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ നടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളിൽ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയോടെ അനുബന്ധിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. അതാത് വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും സംയുക്തമായാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ക്ഷേത്ര സങ്കേതങ്ങളിലാണ് ആഘോഷങ്ങൾ നടന്നത്. പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തൽസമയം കാണുന്നതിനായി പല സ്ഥലങ്ങളിലും വലിയ സ്ക്രീനുകളും സ്ഥാപിച്ചിരുന്നു.

 വൈകുന്നേരം 50 ലക്ഷം ഭവനങ്ങളിൽ ദീപം തെളിയിക്കാൻ ആണ് തീരുമാനം. ക്ഷേത്രങ്ങളിൽ രാമായണ പാരായണം, ഭജന, നാമ സങ്കീർത്തനം, പ്രഭാഷണം, ശ്രീരാമ അഷ്ടോത്തര നാമാർച്ചന, ശ്രീരാമ വിജയ് മന്ത്ര ജപം, പുഷ്പാർച്ചന തുടങ്ങിയവയും നടന്നിരുന്നു.