അയോധ്യാ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങ് നടന്നു: സാക്ഷിയായി പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ

ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് നടന്നത്.

 ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ, ഉത്തർപ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത്, തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിന്റെ ഭാഗമായി. പ്രതിഷ്ഠ നടക്കുന്ന സമയത്ത് ക്ഷേത്രത്തിന്റെ പുറത്ത് ഹെലികോപ്റ്ററിൽ പുഷ്പ വൃഷ്ടി നടത്തിയിരുന്നു.

 ഉച്ചയ്ക്ക് 12:20 നും 12. 30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ ചടങ്ങ് നടന്നത്. ദർഭ പുല്ലുകളാൽ തയ്യാറാക്കിയ പവിത്രം ധരിച്ചാണ്  പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തത്.

 നിരവധി വിഐപികൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി എത്തിയിരുന്നു. സിനിമ, സാമൂഹിക, കായിക രംഗത്തെ നിരവധി പേർ അയോധ്യയിലെത്തിയിരുന്നു. 11:30നാണ് താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

 രജനികാന്ത്, അഭിഷേക് ബച്ചൻ, അമിതാഭ് ബച്ചൻ, അനിൽ കുംബ്ലൈ, സൈനാ നെഹ്‌വാൾ, രൺബീർ കപൂർ, സോനു നിഗം, സച്ചിൻ ടെണ്ടുൽക്കർ തുടങ്ങി നിരവധി പ്രമുഖർ ക്ഷേത്രത്തിലെത്തിയിരുന്നു.