ഇസ്ലാമാബാദ്: ചരിത്രത്തിൽ ആദ്യമായി പാക്കിസ്ഥാനിൽ ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിൽ ഡോ സവീറ പർകാശ് എന്ന യുവതി നാമനിർദേശ പത്രിക സമർപ്പിച്ചു. സവീറ മത്സരിക്കുന്നത് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ്.
2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 35 വർഷമായി പിപിപിയുടെ സജീവ പ്രവർത്തകനാണ് സവീറയുടെ പിതാവ് ഡോ. ഓം പ്രകാശ്. അബോട്ടബാദ് ഇന്റർനാഷണൽ മെഡിക്കൽ കോളജിൽനിന്ന് 2022 മെഡിക്കൽ ബിരുദം നേടിയ വ്യക്തിയാണ് സവീറ. ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറൽ സെക്രട്ടറി കൂടിയാണ് സവീറ.
സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങൾക്കായും പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നാണ് സവീറ വ്യക്തമാക്കുന്നത്.

