ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി മേജർ രവി; നാമനിർദ്ദേശം ചെയ്ത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അദ്ദേഹത്തെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി നാമനിർദ്ദേശം ചെയ്തത്.

കോൺഗ്രസ് വിട്ട കണ്ണൂരിൽ നിന്നുള്ള നേതാവ് സി രഘുനാഥിനെ ബിജെപി ദേശീയ കൗൺസിലിലേക്കും നാമനിർദ്ദേശം ചെയ്തു. കഴിഞ്ഞ ദിവസം ന്യൂഡൽഹിൽ വച്ചാണ് സി രഘുനാഥും മേജർ രവിയും ബിജെപി അംഗത്വം സ്വീകരിച്ചത്. ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് അംഗത്വം നൽകി ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചത്.