ഇന്ത്യ മുന്നണിക്ക് പൊതുവായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല; ശരദ് പവാർ

മുംബൈ: ഇന്ത്യ മുന്നണിക്ക് പൊതുവായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി എൻസിപി ശരദ് വിഭാഗം അദ്ധ്യക്ഷൻ ശരദ് പവാർ. തിരഞ്ഞെടുപ്പിന് ശേഷമാകും അത്തരം ചർച്ചകൾ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തവണ ഇന്ത്യ മുന്നണി കളത്തിലിറങ്ങുക 1977 ൽ പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പിനെ നേരിട്ട മാതൃകയിലായിരിക്കും. 1977 ൽ എല്ലാ പ്രതിപക്ഷ പാർട്ടികളും മത്സരിച്ചത് ഒരു മുന്നണിയായിട്ടായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

അന്ന് ഒരു മുഖത്തെയും ഉയർത്തിക്കാട്ടിയല്ല തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പിന് ശേഷമാണ് ഒരു പാർട്ടിയായി മാറിയതും മൊറാൾജി ദേശായി പ്രധാനമന്ത്രിയായതും. 2024 ലും ആ മാതൃക തന്നെ ഇന്ത്യ സഖ്യം പിന്തുടരുമെന്ന് അദ്ദേഹം അറിയിച്ചു.