പ്രതിഷേധക്കാരെ മർദിച്ച സുരക്ഷാ സംഘത്തിനെതിരെ കേസെടുക്കാം; കോടതി

കൊച്ചി: സർക്കാരിന് തിരിച്ചടി. നവകേരള സദസ് യാത്രയ്ക്കിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ മർദ്ദിച്ച സംഭവത്തിൽ സുരക്ഷാസംഘത്തിനെതിരെ കേസെടുക്കാമെന്ന് കോടതി വ്യക്തമാക്കി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി. തോമസ് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. ബസിനു നേരെ കരിങ്കൊടി കാണിക്കാൻ എത്തിയവരെ ഗൺമാൻ മർദ്ദിക്കുന്നതു കണ്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ബസിനു നേരെയുള്ള ആക്രമണങ്ങളെ തടയേണ്ടത് ഗൺമാന്റെ ചുമതലയാണെന്നും മർദ്ദന ദൃശ്യങ്ങൾ പരിശോധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.