ഭിന്നശേഷിക്കാരനെ ഡിവൈഎഫ് ക്കാർ മർദ്ദിച്ചതിനെ നോക്കി നിന്ന പൊലിസ് നടപടി നികൃഷ്ടമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ ഭീകരമായി മർദിക്കുന്ന പൊലീസും സിപിഐഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബിജെപി ക്കാരോട് കരുതലോടെ പെരുമാറുന്നത് എന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രിയുടെ അംഗരക്ഷകർ പ്രവർത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത് ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്- കെ.എസ് യു പ്രവർത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പൊലീസിൻ്റെയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ്.
നികൃഷ്ടമായ സംഭവമായിരുന്നു കായംകുളത്ത് ഭിന്നശേഷിക്കാരനായ ഡിവൈഎഫ്ഐക്കാർ മർദ്ധിച്ച് അവശനാക്കിയതിനെ നോക്കി നിന്ന പൊലീസ് നടപടി. മുഖ്യമന്ത്രിയുടെ അംഗരക്ഷകർ സമനില തെറ്റിയ രീതിയിലാണ് ആലപ്പുഴയിൽ പ്രവർത്തകരെ മർദ്ദിച്ചത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

