ഫിലിപ്പീൻസിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു

മിന്ദനാവോ: ഫിലിപ്പീൻസിൽ ഭൂചലനം. മിന്ദനാവോ ദ്വീപിന് സമീപം വലിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്.

റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 63 കിലോമീറ്റർ അകലേക്ക് വരെ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഫിലിപ്പീൻസിലും ജപ്പാനിലും സുനാമി മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

ഇന്ത്യൻ സമയം വൈകീട്ട് എട്ട് മണിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. മിന്ദനാവോ ദ്വീപിന് സമീപത്തുണ്ടായ ഭൂചലനത്തിന് അരമണിക്കൂറിന് പിന്നാലെ തുടർ ചലനങ്ങളും ഉണ്ടായി.