നൈനിറ്റാൾ സന്ദർശിച്ചു മടങ്ങിയ വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. കാലാധുങ്കി റോഡിൽ വച്ചുണ്ടായ അപകടത്തിൽ 5 സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവർ സഞ്ചരിച്ചിരുന്ന ബസ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.ഹരിയാനയിലെ ഹിസാർ ജില്ലയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് അപകടത്തിൽപെട്ടവർ.
രാത്രി സമയത്ത് നടന്ന അപകടമായതിനാൽ ഏറെ വൈകിയാണ് രക്ഷാപ്രവർത്തനത്തിനു സാധിച്ചത്.അതിനാൽ തന്നെ പരിക്കേറ്റവരെ ഏറെ വൈകിയാണ് ആശുപത്രിയിൽ എത്തിക്കാൻ പറ്റിയത്.വേണ്ടത്ര വെളിച്ചമില്ലാത്തതും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിനു വിഘാതമായി. റോഡിലെ കുഴിയിൽ വീണ ബസ്സിന് നിയന്ത്രണം നഷ്ടമായതാവാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

