തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫാര്‍മസിയില്‍ രോഗിക്ക് മരുന്ന് മാറി നല്‍കി ജീവനക്കാരുടെ കടുത്ത അനാസ്ഥ. 18 വയസുള്ള വിദ്യാർത്ഥിനി വാതരോഗത്തിനുള്ള മരുന്നിനു പകരംകഴിച്ചു കൊണ്ടിരുന്നത് അതീവ ഗുരുതരമായ ഹൃദ്രോഗത്തിന്റെ മരുന്നാണെന്നു കണ്ടെത്തി.
കുട്ടിക്ക് ഗുരുതരമായ സന്ധിവേദനയും ഛര്‍ദിയും ഞരമ്പുകളില്‍ നിന്നും രക്തസ്രാവവും ഉണ്ടായതിനെ തുടർന്നാണ് ഇന്നലെ രാത്രി പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വിവരം അറിയിച്ചയുടനെ പെണ്‍കുട്ടിയെ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അടിയന്തരമായ ഇടപെടല്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

