വോട്ടർമാരെ ഒരു തരത്തിലും സ്വാധീനിക്കില്ല; നിതിൻ ഗഡ്കരി

മുംബൈ: വോട്ടർമാരെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തനിക്ക് വോട്ടു ചെയ്യാനാണ് താത്പര്യമെങ്കിൽ ചെയ്യാമെന്നും മറിച്ചാണെങ്കിൽ ചെയ്യേണ്ടതില്ല. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പോസ്റ്ററുകളോ ബാനറുകളോ പതിക്കേണ്ടെന്നാണ് തീരുമാനം. ചായയും വെള്ളവും പണവും ഒന്നും നൽകില്ല, വിദേശമദ്യോ നാടൻ മദ്യമോ ലഭിക്കാൻ പോകുന്നില്ല. താൻ കൈക്കൂലി സ്വീകരിക്കാറില്ല മറ്റുള്ളവരെ വാങ്ങാൻ അനുവദിക്കുകയുമില്ലെന്നും അദ്ദേഹം അറിയിച്ചു.

സത്യസന്ധമായി നിങ്ങളെ സേവിക്കാനാകുമെന്ന വിശ്വാസം തനിക്കുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ തനിക്ക് വോട്ടു ചെയ്യാം താത്പര്യമില്ലെങ്കിൽ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ ദേശീയപാതകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.