ലോക്സഭാ തിരഞ്ഞെടുപ്പ്; മുസ്ലിംലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിന് അധിക സീറ്റിന് അർഹതയുണ്ടെന്ന് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചർച്ചകളിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം പാർട്ടി കമ്മിറ്റികൾ ചേർന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സഹകരണ മേഖലയിലെ അഴിമതിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാൻ സർക്കാർ ഇടപെടൽ വേണം. നിലവിലെ വിവാദങ്ങൾ സഹകരണ മേഖലയെ മൊത്തത്തിൽ ബാധിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.