മക്കൾ നീതി മയ്യവുമായുള്ള സഖ്യത്തിൽ ഔദ്യോഗിക തീരുമാനം തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കും; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യവുമായുള്ള സഖ്യത്തെക്കുറിച്ചുള്ള വാർത്തകളിൽ പ്രതികരണവുമായി മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. സഖ്യത്തിൽ ഔദ്യോഗിക തീരുമാനം തിരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വലിയ സ്വീകാര്യത ഉള്ളതിനാൽ കോയമ്പത്തൂരിൽ മത്സരിക്കുമെന്നായിരുന്നു കമൽ ഹാസന്റെ പ്രഖ്യാപനം. അതേസ,മയം, പ്രതിപക്ഷ സ്ഥാനത്തുള്ള എഐഎഡിഎംകെ ബിജെപിയുമായുള്ള സഖ്യത്തിലെ വിള്ളലുകൾ നികത്താനുള്ള ശ്രമത്തിലാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ മുൻമന്ത്രി സി എൻ അണ്ണാദുരൈയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്.