ഓസ്ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.കെ എൽ രാഹുലാണ് ടീമിന്റെ ക്യാപ്റ്റൻ. എന്നാൽ മലയാളി താരം സഞ്ജു സാംസൺ ഈ ഏക ദിന പരമ്പരയിലും ടീമിന്റെ ഭാഗമല്ല. രോഹിത് ശർമ, വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ നിലവിൽ വിശ്രമത്തിലാണ്. ആദ്യ രണ്ടു മത്സരങ്ങളിൽ രാഹുൽ ടീമിനെ നയിക്കും. മൂന്നാം ഏക ദിനത്തിൽ രോഹിത്തിന്റെ നേതൃത്വത്തിലുള്ള ലകകപ്പ് ടീമിനെയാണ് ഇന്ത്യ രംഗത്തിറക്കുക. ആദ്യ രണ്ടു മത്സരങ്ങളിലാണ് സീനിയർ താരങ്ങൾ മാറി നിൽക്കുക.
സഞ്ജു ടീമിലില്ലെങ്കിലും തിലക് വർമയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനെ നയിക്കുന്ന റുതു രാജ് ഗെയ് വാദും, ടീമിലുണ്ട്. കൂടാതെ ആർ അശ്വിനും വാഷിംഗ് ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാലിയിൽ സെപ്റ്റംബർ 22 നും ഇൻഡോറിൽ 24 നും രാജ്കോട്ടിൽ 27 നുമാണ് മത്സരങ്ങൾ നടക്കുക.

