മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിരവധി എംഎൽഎമാർ മന്ത്രി സ്ഥാനം ആവശ്യപെട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തോമസ് കെ തോമസ് എംഎല്‍എ നടത്തിയ പ്രതികരണത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് മന്ത്രി എകെ ശശീന്ദ്രന്. മന്ത്രിയാകാന്‍ ആര്‍ക്കും ആഗ്രഹിക്കാമെന്നും എന്നാല്‍ പ്രതികരിക്കേണ്ടത് മാധ്യമങ്ങളോടല്ലെന്ന് ശശീന്ദ്രന് പറഞ്ഞു. രണ്ടര വര്‍ഷത്തിന് ശേഷം എകെ ശശീന്ദ്രന് മന്ത്രിപദം ഒഴിയണമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നതായി തോമസ് കെ തോമസ് പ്രതികരിച്ചിരുന്നു. മന്ത്രിസഭ പുനഃസംഘടന എന്‍സിപിക്കും ബാധകമാണെന്ന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നു. ആ പ്രതികരണത്തിലാണിപ്പോൾ ശശീന്ദ്രന്റെ മറുപടി. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അനുസരിക്കുമെന്നും പ്രതികരണങ്ങള്‍ക്ക് പാര്ട്ടിവേദിയാണ് നല്ലതെന്നും ശശീന്ദ്രന് പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ഇല്ലാത്ത ചര്‍ച്ചയുടെ പേരില്‍ പ്രതികരിച്ച് വിവാദം ഉണ്ടാക്കണോയെന്നും അദ്ദേഹം ചോദിച്ചു.
2023-09-15

