ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭരണഘടന സംരക്ഷിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത മോദി, നിലവിൽ ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനാധിപത്യം അപകടത്തിലാണ്. ഇന്ത്യയെ രക്ഷിക്കാൻ തമിഴ്നാടും കേരളവും ഇരട്ടക്കുഴൽ തോക്കുപോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചെന്നൈയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ബിആർപി ഭാസ്കറിന്റെ പുസ്തക പ്രകാശന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യം, മതേതരത്വം, സാമൂഹ്യനീതി തുടങ്ങിയ ആശയങ്ങളെല്ലാം രാജ്യത്ത് വെല്ലുവിളി നേരിടുന്നുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിഎംകെ 10 വർഷത്തിനകം അധികാരത്തിലെത്തുമെന്ന് 1957ൽ ബിആർപി പ്രവചിച്ചതിനെ കുറിച്ചും സ്റ്റാലിൻ സംസാരിച്ചു.

