തിരുവനന്തപുരം : സംസ്ഥാനത്ത് താപ നില ഉയർന്നേക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും 8 ജില്ലകളിൽ താപ നില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയി ച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ താപ നില 36 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് സൂചനയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ ചൂട് 35 ഡിഗ്രി വരെ ഉയരുമെന്നും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ചൂട് 34 ഡിഗ്രി വരെയും ഉയർന്നേക്കാമെന്ന് നിർദ്ദേശമുണ്ട്. അന്തരീക്ഷത്തിൽ സാധാരണയെക്കാൾ 3 ഡിഗ്രി മുതൽ 4 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

