സി പി ഐ എം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം പോലീസ് അടപ്പിച്ചു

ഡൽഹി : ജി -20 യ്ക്കെതിരെ വി -20 എന്ന പേരിൽ പരിപാടി സംഘടിപ്പിച്ച സി പി ഐ എം കേന്ദ്ര കമ്മിറ്റിയുടെ പഠന കേന്ദ്രം പോലീസ് അടപ്പിച്ചു. വി -20 നടത്താൻ നേരത്തെ അനുമതി വാങ്ങാത്തതുകൊണ്ടാണ് സുർജിത്ത് ഭവൻ അടച്ചതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.വിഷയവുമായി ബന്ധപ്പെട്ട് ഡി സി പി യെ കാണുമെന്നാണ് സി പി ഐ എം കേന്ദ്ര നേതൃത്വം പറയുന്നത്.

പ്രതിപക്ഷത്തിനെതിരായ കേന്ദ്ര നടപടികളുടെ ഭാഗമാണ് ഡൽഹി പോലീസിന്റെ ഈ നീക്കമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഇന്നലെ മുതൽ വി -20 തുടങ്ങിയിരുന്നെന്നും തങ്ങളുടെ ഓഫീസിൽ നടത്തുന്ന പരിപാടിയ്ക്ക് അനുമതിയുടെ ആവശ്യമില്ലെന്നുമാണ് സി പി എം നേതാക്കൾ വ്യക്തമാക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ ജി -20 യ് ക്കെതിരെ സംഘടിപ്പിച്ച വി -20 യിലേക്ക് ആളുകളെ കടത്തി വിടുന്നില്ലെങ്കിലും സി പി ഐ എം പരിപാടിയുമായി മുന്നോട്ട് പോവുകയാണ്. ഓഫീസിന്റെയുള്ളിൽ പരിപാടി ഇപ്പോഴും നടക്കുന്നുണ്ടെന്നും രാഷ്ട്രീയ ചർച്ചകൾ ചെയ്യുണ്ടെന്നും സി പി എം വ്യക്തമാക്കി.