എൻഒസി നൽകിയത് ചട്ടവിരുദ്ധമായി; മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ പുതിയ ആരോപണം

ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ പുതിയ ആരോപണം. എംഎൽഎയുടെ ചിന്നക്കനാലിലെ റിസോർട്ടിന്റെ ഭാഗമായ കെട്ടിടങ്ങൾക്ക് എൻഒസി നൽകാൻ റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്ന് ക്രമവിരുദ്ധമായ ഇടപെടലുണ്ടായതായാണ് പുതിയ ആരോപണം. കെട്ടിടങ്ങൾക്ക് എൻഓസി നൽകാൻ ചിന്നക്കനാൽ വില്ലേജ് ഓഫീസറായിരുന്ന സുനിൽ ജെ പോൾ നൽകിയത് തെറ്റായ റിപ്പോർട്ടാണെന്നാണ് വിവരം.

കെട്ടിടത്തിന് പത്തു വർഷം പഴക്കമുണ്ടെന്ന് റിപ്പോർട്ട് നൽകിയത് യാതൊരു പരിശോധനയുമില്ലാതെയാണ് എന്നാണ് പരാതി. റിപ്പോർട്ടിൽ പറയുന്നത് പ്രകാരം കെട്ടിടത്തിന് പത്തു വർഷം പഴക്കമില്ലെന്ന് കണ്ടെത്തി.

ഈ ഭൂമി വാങ്ങിയ ശേഷം കെട്ടിട നമ്പർ ലഭിക്കുന്നതിനാണ് എംഎൽഎ എൻഒസിയ്ക്കായി റവന്യു വകുപ്പിൽ അപേക്ഷ നൽകിയത്. അപേക്ഷയിൽ കെട്ടിടം പാർപ്പിട ആവശ്യത്തിനു വേണ്ടിയുള്ളതാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, പരാതിയിൽ അന്വേഷണം നടത്താൻ റവന്യൂ വകുപ്പ് തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.