ഓണക്കാലത്ത് കേരളത്തിലേക്ക് പ്രത്യേക വിമാന സർവ്വീസ് പരിഗണിക്കും; ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഓണക്കാലത്ത് കേരളത്തിലേക്ക് പ്രത്യേക വിമാന സർവ്വീസ് പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇക്കാര്യം അറിയിച്ചത്.

ഓണമായതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ വില വിമാന കമ്പനികൾ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രിയെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് വിഷയം പരിഗണനയിലാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചത്.