സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന സർക്കാർ പരിഗണനയ്ക്ക് വിടുന്ന ബില്ലുകളിൽ എത്രയും വേഗം ഗവണർമാർ തീരുമാനമെടുക്കണമെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. തെലങ്കാന ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം അറിയിച്ചത്. ബില്ലുകളിൽ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് സുപ്രീം കോടതി അറിയിച്ചു.

എത്രയും വേഗം എന്ന് ഭരണഘടനയിൽ പറയുന്നതിന് ഭരണഘടനാപരമായ ഉദ്ദേശമുണ്ടെന്ന് മറക്കരുതെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.