2023ല്‍ ലോകത്തെ സ്വാധീനിച്ച വ്യക്തികളെ കണ്ടെത്താനുള്ള ടൈം 100 വോട്ടെടുപ്പില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ഒന്നാമത്. ലയണല്‍ മെസിയേക്കാള്‍ മുന്‍പില്‍ ഷാരൂഖാണ്.
1.2 ദശലക്ഷത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ നാല് ശതമാനം വോട്ട് നേടി. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ സ്ത്രീകളാണ് രണ്ടാമതെത്തിയത്. മൂന്ന് ശതമാനം വോട്ടാണ് നേടിയത്. 2020ല്‍ കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ രണ്ടു ശതമാനം വോട്ടോടെ മൂന്നാമതെത്തി.
ഹാരി രാജകുമാരനും മേഗനുമാണ് നാലാം സ്ഥാനത്ത്. 1.9 ശതമാനം വോട്ടാണ് നേടിയത്. 1.8 ശതമാനം വോട്ടാണ് ലയണല്‍ മെസിക്ക് ലഭിച്ചത്. ഈ മാസം തന്നെ പട്ടികയുടെ പൂര്‍ണരൂപം ടൈം മാഗസിന്‍ പുറത്തുവിടും.

