പാലക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ നിയമനം. ഡി.എം.ഇ, അംഗീകൃത ഡയാലിസിസ് ടെക്‌നിഷ്യൻ കോഴ്സ് എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം നിർബന്ധം.
മണ്ണാർക്കാട് താലൂക്ക് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. താത്പര്യമുള്ളവർ യോഗ്യതയും പ്രവർത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.ഏപ്രിൽ 12ന് രാവിലെ 11 മണിയ്ക്ക് ഇന്റർവ്യൂ നടക്കും. ഫോൺ: 04924 224549.

