മുംബൈ: കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ടീമുകള്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ. രോഗം പടരുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ടീം ഉടമകളും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കൈക്കൊള്ളണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു. ടീമുകള്‍ ജാഗ്രത വിടാതെ നോക്കണമെന്നും ബിസിസിഐ വ്യക്തമാക്കി.
‘ഐപിഎല്ലിനെ കോവിഡ് ബാധിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും സ്വീകരിക്കണം. കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും. എല്ലാ ടീമുകളും കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും ബിസിസിഐക്ക് വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. നിലവില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്’-ബിസിസിഐ വ്യക്തമാക്കി.

