മണ്ണാർക്കാട്: മധുക്കൊലക്കേസിൽ മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടാതെ നീതി ലഭിക്കില്ലെന്ന് മധുവിന്റെ കുടുംബം. മധുവിനെ കൊല്ലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണെമന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെട്ടു. എല്ലാവരും കുറ്റക്കാരാണെന്നും എല്ലാവർക്കും ശിക്ഷ ലഭിക്കുന്നത് വരെ അപ്പീലിനു പോകുമെന്നും മല്ലി വ്യക്തമാക്കി.
കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് തെളിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് മധുവിന്റെ സഹാദരി സരസു പ്രതികരിച്ചു. ഇത്രയും താഴേയ്ക്കിടയിൽ നിന്നും പോരാടി നേടാൻ തങ്ങൾക്കു കഴിഞ്ഞു. കോടതിയോട് നന്ദി പറയുന്നു. വെറുതെ വിട്ട രണ്ടു പേരെയും ശിക്ഷിക്കാനായി വീണ്ടും പോരാടുമെന്നും സഹോദരി പറഞ്ഞു.
ഒരുപാട് ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും. മുഴുവൻ പ്രതികളേയും ശിക്ഷിക്കാതെ തന്റെ മധുവിന് നീതി ലഭിക്കില്ല. ഇപ്പോഴും തങ്ങൾക്ക് നേരെ ഭീഷണികൾ തുടരുന്നുണ്ട്. അത് ഭയന്നാണ് സംരക്ഷണം ആവശ്യപ്പെട്ടത്. പോലീസുദ്യോഗസ്ഥർ ഉൾപ്പടെ ഒരുപാട് പേർ സഹായിച്ചു. തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മധുവിന്റെ കുടുംബം കൂട്ടിച്ചേർത്തു.

