ലഭിക്കുന്നത് 350 രൂപ ദിവസക്കൂലി; അനിശ്ചിത കാല സമരം ആരംഭിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം പ്രീ പ്രൈമറി അധ്യാപകർ

തിരുവനന്തപുരം: അനിശ്ചിത കാല സമരം ആരംഭിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം പ്രീ പ്രൈമറി അധ്യാപകർ. ജീവിക്കാനും മികച്ച ശമ്പളം ഉറപ്പാക്കാനായാണ് അധ്യാപകർ സമരം ആരംഭിച്ചത്.

350 രൂപ ദിവസക്കൂലിയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്നും കൃത്യമായ ശമ്പള സ്‌കെയിലും പെൻഷനും അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്നും അധ്യാപകർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. വർഷങ്ങളായി ജോലി ചെയ്യുന്നവർ ഉൾപ്പെടെയാണ് സമരത്തിനിറങ്ങിയിട്ടുള്ളത്. തങ്ങൾക്ക് ജീവിക്കാൻ വേണ്ടിയുള്ള സമരമാണിതെന്നും ഇവർ പറയുന്നു.