തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം; വിശദമായ പരിശോധന നടത്താൻ സുപ്രീം കോടതി

ന്യൂഡൽഹി: തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദൽ മാർഗം വേണമോ എന്ന കാര്യത്തിൽ വിശദമായ പരിശോധന നടത്താൻ സുപ്രീം കോടതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച് പഠിക്കാൻ വേണ്ടി സമിതി രൂപീകരിക്കരണമെന്ന നിർദ്ദേശവും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. മെയ് രണ്ടിന് ഇതുസംബന്ധിച്ച ഹർജി കോടതി വീണ്ടും പരിഗണിക്കും. വിഷയത്തെ കുറിച്ചുള്ള നിലപാട് അന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കും.