കാപ്പിക്കോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കണം; സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാപ്പിക്കോ റിസോര്‍ട്ടിന്റെ എല്ലാ കെട്ടിടങ്ങളും പൊളിച്ച് നീക്കിയേ മതിയാകൂവെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി. ഇത് പാലിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം, റിസോര്‍ട്ടിന്റെ 54 കോട്ടേജുകളും പൂര്‍ണ്ണമായി പൊളിച്ചെന്നും ഇനി പ്രധാന കെട്ടിടം മാത്രമേ പൊളിക്കാന്‍ ബാക്കിയുള്ളുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ സത്യവാങ്മൂലം വെള്ളിയാഴ്ച്ച സമര്‍പ്പിക്കാമെന്നും അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.