തിരക്കഥ തയ്യാറാക്കുമ്പോള്‍ ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം; സ്വപ്‌ന സുരേഷിനെതിരെ എം.വി ഗോവിന്ദന്‍

ഇടുക്കി: സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ പറയുന്ന വിജേഷ് പിള്ളയെ അറിയില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

‘സ്വപ്ന സുരേഷിന്റെ ആരോപണം മുഖവിലക്കെടുക്കുന്നില്ല. ആദ്യത്തെ മിനിറ്റില്‍ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയാണ് സ്വപ്ന സുരേഷിന്റെ ആരോപണം. അതിനെ നിയമപരമായി നേരിടും. തിരക്കഥ തയ്യാറാക്കുമ്പോള്‍ ഗൗരവമുള്ള തിരക്കഥ തയ്യാറാക്കണം. ആദ്യത്തെ മിനിറ്റില്‍ തന്നെ പൊട്ടിപ്പോകുന്ന തിരക്കഥയുണ്ടാക്കിയിട്ട് എന്താണ് കാര്യം. കേസ് കൊടുക്കും, ആയിരം പ്രാവശ്യം ധൈര്യമുണ്ട്. നിയമപരമായ എല്ലാ രീതിയിലും കൈകാര്യം ചെയ്യും. ഇവരുടെയൊന്നും ചീട്ട് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കുടുംബത്തിനും എനിക്കും വേണ്ട. പുറത്തുകൊണ്ടുവരാന്‍ ഇനി ഒന്നും ഇല്ല. എല്ലാം കഴിഞ്ഞതാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.