ക്രിസ്ത്യൻ വിഭാഗങ്ങളെയും ചില ആദിവാസി വിഭാഗങ്ങളെയും സിവിൽ കോഡിൽ നിന്നും ഒഴിവാക്കും. ആഭ്യന്തരമന്ത്രി അമിത്ഷായിൽ നിന്ന് ഈ ഉറപ്പ് ലഭിച്ചതായി നാഗാലാൻഡ് സർക്കാർ. എന്നാൽ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള നാഗാലാൻഡിൽ മതപരമായ ആചാരാനുഷ്ഠാനങ്ങൾക്ക് ഭരണഘടനയുടെ 371(എ)അനുച്ഛേദം പ്രകാരം പരിരക്ഷ ഉറപ്പുനൽകിയിട്ടുള്ളത് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് അമിത്ഷായിൽ നിന്നും ഇത്തരമൊരു ഉറപ്പ് ലഭിച്ചതായി നാഗാലാൻഡ് സർക്കാർ അറിയിച്ചത്.

