വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് പ്രവേശിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ തയാറാക്കിയ അദ്ധ്യാപന പരിചയ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെത്തി. അട്ടപ്പാടി സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് ഹാജരാക്കാൻ വിദ്യ തയാറാക്കിയ സർട്ടിഫിക്കറ്റ് ആണ് കൊച്ചി പാലാരിവട്ടത്തെ കഫെയിൽ നിന്നും കണ്ടെത്തിയത്.
ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈൻഡിംഗ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. അഭിമുഖം നടത്തിയ അദ്ധ്യാപിക ഫോൺ വഴി സംശയമുന്നയിച്ചതിനെത്തുടർന്ന് മടക്കയാത്രയിൽ അട്ടപ്പാടി ചുരത്തിൽ വച്ച് സർട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നും, ഫോണിലാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതെന്നും വിദ്യ അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.

