കൊച്ചി; കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്സീന്‍ നല്‍കാനാണു ശ്രമമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വെന്റിലേറ്ററുകളുടെ എണ്ണം ഇനിയും ഉയര്‍ത്തും. ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.ആരോഗ്യപ്രവര്‍ത്തകരുടേയും ഭിന്നശേഷിക്കാരുടേയും കുടുംബാംഗങ്ങളെ മുന്‍ഗണനാവിഭാഗത്തില്‍ പെടുത്തുന്നതു പരിഗണിക്കും. മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉൾപ്പെടുത്തി.
18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷനില്‍ വിദേശത്ത് പോകുന്നവര്‍ ഉള്‍പ്പെടെ 11 വിഭാഗങ്ങൾക്കു കൂടി ആദ്യ പരിഗണന നൽകും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്സിഐ, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സാമൂഹ്യനീതി, വനിത ശിശുവികസനം, മൃഗസംരക്ഷണം ഫിഷറീസ് വകുപ്പുകളിലെ ഫീല്‍ഡ് സ്റ്റാഫ് എന്നിവർക്ക് മുൻഗണന ലഭിക്കും. എസ്എസ്എല്‍സി, എച്ച്എസ്‌സി, വിഎച്ച്എസ്‌സി തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാംപില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, കടല്‍ യാത്രക്കാര്‍ എന്നിവരേയും ആദ്യ പട്ടികയിൽ പെടുത്തി.