കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാശനഷ്ടങ്ങളുണ്ടായാല്‍ അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതിന് ആവശ്യമായ പണം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാൻ എല്ലാ യുഡിഎഫ് പ്രവർത്തകരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും സതീശൻ പറഞ്ഞു.
കോവിഡ് മരണങ്ങള് മറച്ച് വച്ച അതേരീതിയില്‍ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ കണക്കുകളും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകളോ ആരോഗ്യപ്രവർത്തകരോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

