എൻസിപി പിളർപ്പ് ; അജിത് പവാറിനു പിന്തുണ അറിയിച്ച് 30 എംഎൽഎമാർ

അജിത് പവാറിനു പിന്തുണയുമായി 30 എംഎൽഎമാർ രംഗത്ത്. എൻസിപി പിളർത്തി 8 എംഎൽഎമാരുമായി എൻഡിഎയ്ക്കൊപ്പം പോയ അജിത് പവാർ പോയതിനു ശേഷം ആദ്യമായി ഇരുവിഭാഗങ്ങളും തങ്ങളെ പിന്തുണയ്ക്കുന്നവരുടെ യോഗം വിളിച്ചപതോടെയാണ് അജിത് പവാറിന് പിന്തുണ അറിയിച്ച് 30 എംഎൽഎമാർ എത്തിയത്. ശരദ് പവാർ വിളിച്ച യോഗത്തിൽ നിലവിൽ 17 എംഎൽഎമാരാണ് പങ്കെടുക്കുന്നത്.

എന്നാൽ, ശരദ് പവാറിന്റെ യോഗത്തിൽ സ്ത്രീകളുടെ വൻ സംഘം പങ്കെടുക്കുന്നതായാണ് വിവരം. മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് ആകെ 53 എംഎൽഎമാരാണുള്ളത്. അയോഗ്യതാ ഭീഷണി നേരിടാൻ 36 പേരുടെ പിന്തുണ വേണം. ഇരുവിഭാഗവും വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 10 പേരാണ് വിട്ടുനിൽക്കുന്നത്. മുംബൈയിലെ ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം പുരോഗമിക്കുന്നത്.