ബിജെപിയിലും വിരമിക്കൽ പ്രായമുണ്ട് – അജിത് പവാർ

ശരദ് പവാർ വിരമിക്കണം എന്ന ആവശ്യവുമായി അജിത് പവാർ. 83 വയസ്സായി എന്നാണ് ഇതൊക്കെ നിർത്തുക ? റിട്ടയർമെൻറ് പ്രായം എല്ലാവർക്കും ഉണ്ട്. ഐഎഎസ്സുകാര്‍ 60 വയസ്സിൽ വിരമിക്കുന്നു ,ബിജെപിയിലും ഉണ്ട് 75 വയസ് വിരമിക്കൽ പ്രായമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ പേരിലും ചിഹ്നത്തിനും ആയുള്ള പോരാട്ടം ഇരു പക്ഷവും തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷനെ ശരദ് പവാർ അജിത് പവാർ പക്ഷങ്ങൾ സമീപിച്ചു.

പാർട്ടിയിൽ അവകാശവാദം ഉന്നയിച്ച് ഇരുവിഭാഗങ്ങളും കത്ത് നൽകി. 40 എംഎൽഎമാരുടെ പിന്തുണ സത്യവാങ്മൂലം അജിത് പവാർ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ എന്‍സിപിയിലെ ഇരു വിഭാഗവും ഇന്ന് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാന്‍ മുംബൈയില്‍ പ്രത്യേകം യോഗങ്ങള്‍ സംഘടിപ്പിച്ചു. അജിത് പവാര്‍ വിളിച്ച യോഗത്തില്‍ 32 എംഎല്‍എമാരും, ശരദ് പവാര്‍ വിളിച്ച യോഗത്തില്‍ 16 എംല്‍എമാരും പങ്കെടുത്തു.53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയിലുള്ളത്.