മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വി ഡി സതീശൻ

കൈതോലപ്പായ വിഷയത്തിൽ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമുയർത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി.ശക്തിധരന്റെ ആരോപണങ്ങളെ ന്യായീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും സതീശൻ ആരോപിച്ചു.

ദേശാഭിമാനിയിൽ വന്ന വാർത്തയുടെ പേരിൽ കെപിസിസി പ്രസി‌ഡന്റ് കെ.സുധാകരനെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പോക്‌സോ ആരോപണത്തിൽ എം.വി ഗോവിന്ദനെതിരെ പരാതി നൽകിയിട്ടും നടപടിയില്ല.

സിപിഎമ്മിനെതിരെ വരുന്ന കേസുകളിൽ ഒരു നടപടിയുമില്ല എന്നാൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ വ്യാപകമായി കേസെടുക്കുകയാണെന്നും ഇതിനെ രാഷ്‌ട്രീയപരമായും നിയമപരമായും നേരിടുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.