മണിപ്പൂരിലെ കലാപ ബാധിത ക്യാമ്പുകൾ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ സംഭവങ്ങളാണ് മണിപ്പുരിലേതെന്നു രാഹുൽ പറഞ്ഞു. കണ്ടുമുട്ടിയ സഹോദരീസഹോദരൻമാരുടെയും കുട്ടികളുടെയും മുഖത്ത് സഹായിക്കണമെന്ന നിലവിളിയാണ് പ്രതിഫലിക്കുന്നത്. മണിപ്പുരിൽ ഏറ്റവും അത്യാവശ്യം സമാധാനമാണ്.
സമാധാന പ്രകൃയയില്‍ എന്നാലാകുംപോലെ പങ്കുവഹിക്കും, എന്നാണ് രാഹു൮ൽ പറഞ്ഞത്. 10 രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുണൈറ്റഡ് നാഗ കൗൺസിൽ (യുഎൻസി) നേതാക്കൾ, സിവിൽ സൊസൈറ്റി ഓർഗനൈസേഷൻ അംഗങ്ങൾ എന്നിവരുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.
റോഡ് മാര്‍ഗം ഒഴിവാക്കി ഹെലികോപ്റ്ററിലാണ് ഇന്ന് രാവിലെ രാഹുൽ ഇംഫാലില്‍നിന്ന് മൊയ്‌രാങ്ങിലെത്തിയത്. ‘ഞങ്ങള്‍ക്ക് സമാധാനം വേണം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് രാഹുലിനെ കാണാനായി ആയിരങ്ങളെത്തിയത്. മൊയ്‌രാങ്ങിലെ ദുരിതാശ്വാസ ക്യാംപുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

