ഇന്ത്യൻ സാമ്പത്തിക രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാൻ മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കായെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ‘‘ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുറച്ച് വർഷം മുൻപ് അവതരിപ്പിച്ച മെയ്ക് ഇൻ ഇന്ത്യ പദ്ധതി വളരെ വ്യക്തമായ മാറ്റം സാമ്പത്തിക രംഗത്തുണ്ടാക്കി.
റഷ്യയിലെ പ്രാദേശിക ഉൽപ്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് മെയ്ക് ഇൻ ഇന്ത്യ പദ്ധതി മാതൃകയാണ്’’– പുട്ടിൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്തി തന്ത്രപ്രധാനമായ പല കരാറുകളും ഒപ്പിട്ടതിനു പിന്നാലെയാണ് പുട്ടിൻ ഇന്ത്യയെ പുകഴ്ത്തി രംഗത്തെത്തിയത്.

